Sale

Original price was: ₹400.00.Current price is: ₹320.00.

PERUNJILAMBU

978-93-5747-491-7 PAPERBACK FIRST EDITION ,

Meet The Author

ഞാൻ മലയാളിയാണ്.  അല്ല തമിഴനാണ്.  അതുമല്ല.  പിന്നെ ഞാൻ ആരാണ്?.  എൻറെ പല മലയാളി സുഹൃത്തുക്കളും എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.  നിങ്ങൾ കേരളത്തിൽ നിന്ന് ഇവിടെ വന്നിട്ട് എത്ര വർഷമായി?.  തിരുവിതാങ്കൂറിൻറെ ചരിത്രവും പത്മനാഭപുരത്തെ കഴിഞ്ഞകാല ചരിത്രവും കേരളത്തിൻറെ ഏറ്റവും തെക്കെ അറ്റത്ത് എട്ട് അണക്കെട്ടുകളും ശുചീന്ദ്രം, കന്യാകുമാരി, തിരുവട്ടാർ, മാത്തൂർ, പേച്ചിപ്പാറ, പെരുഞ്ചാണി, ചിറ്റാർ, തേങ്ങാപ്പട്ടണം, കുളച്ചൽ, വട്ടക്കോട്ട, തൃപ്പരപ്പ് എന്നിങ്ങനെ പല വിനോദ സഞ്ചാര കേന്ദ്രങ്ങളും, റബ്ബറിനു പേരുകേട്ട കുലശേഖരവും, അനേകായിരം ഏക്കർ നെൽപ്പാടങ്ങളും, സഹ്യപർവ്വതങ്ങളേയും മാറോടു ചേർത്തു നിൽക്കുന്ന കന്യാകുമാരി ജില്ലയെ 1956 നവംബർ ഒന്നിന് വിധിവൈപരീത്യം കൊണ്ട് കേരളത്തിൽ നിന്നും അടർത്തിമാറ്റി തമിഴ്നാടിനു കാഴ്ചവച്ച കഥ പറഞ്ഞുകൊടുത്ത് ഞാനും മലയാളിയാണ് എന്നു സമർത്ഥിക്കേണ്ടി വരുന്നു.

പാറശ്ശാലക്കപ്പുറത്ത് അണ്ണാച്ചിയെന്നും തിരുനെൽവേലിക്കപ്പുറത്ത് മലയാളത്താൻ എന്നും ഖ്യാതി നേടിയ, സംവത്സരങ്ങൾക്കു മുമ്പുള്ള നായർ തറവാട്ടിലെ ഒരംഗമാണ് ഞാനും.  തനതായ സംസ്കാരവും ഭാഷയും ജീവിത രീതിയും പാശ്ചാത്യ സംസ്കാരം ഏഴയലത്തുപോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത നായർ തറവാടുകളാണ് ഇപ്പോഴുമുള്ളത്.

മലയാളീ സംഘടനകൾ ഏറെയുണ്ടെങ്കിലും മുങ്ങിത്താഴുന്ന ടൈറ്റാനിക്കിൽ നിന്നും ജീവൻ രക്ഷിക്കാനും മുകളിലെത്തുവാനും ഉളള അന്ത്യ പോരാട്ടത്തിൽ സ്വന്തങ്ങളേയും ബന്ധങ്ങളേയും ചവിട്ടി താഴ്ത്തി ലൈഫ്ബോട്ടിൽ കയറാൻ വെമ്പുന്നവരെപ്പോലെയാണ് പ്രവർത്തനം.  ലോകത്തെ മറ്റു മലയാളീ സംഘടനകൾ ഇവിടുത്തെ മുൻ കേരളീയരെ കടക്കണ്ണു കൊണ്ടു പോലും നോക്കാറില്ല.

കഥ പൂർണ്ണമായും കാൽപ്പനികമാണെങ്കിലും ചില ഗ്രാമങ്ങളുടെ പേര് അതേപടി ചേർത്തിട്ടുണ്ട്.  ഭാഷ, സംസ്കാരം, സാധനങ്ങളുടെ പേരുകൾ, വായ്മൊഴികൾ, കറികൾ എന്നിവയുടെ പേരുകൾ തമിഴിലും മലയാളത്തിലും എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പ്രതിപാദിച്ചിട്ടുണ്ട്.  വായനയുടെ പുതിയ തീരങ്ങൾ തേടുന്നവർക്ക് ഇത് തീർച്ചയായും ഒരു വഴികാട്ടിയാവുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു.

Reviews

There are no reviews yet.

Be the first to review “PERUNJILAMBU”

Your email address will not be published. Required fields are marked *