ഇരുപതോളം വർഷങ്ങളായിരിക്കുന്നു. ഞാൻ ഒരു പള്ളിക്കൂടത്തിൻറെ പ്രധാനാധ്യാപകനായി ജോലിയിൽ ചേർന്ന സമയം. ഒരു ദിവസം അവിടെ സംഭവിച്ചത് എൻറെ മനസ്സിനെ കൂടുതൽ വിഷണ്ണനാക്കി. അപ്പോൾ തോന്നിയതാണ് ആ സംഭവത്തെ ഒരു കഥയാക്കണമെന്നത്.
ഈ നൂറ്റാണ്ടിലും ഇതുപോലെ ജീവിതം തള്ളി നീക്കുന്ന ഒരുപാടു മുത്തശ്ശിമാരും പ്രവീൺമാരും ഓമനമാരും ഉണ്ട് എന്നതിന് ദൃഷ്ടാന്തമാണ് ഈ കഥ. ചില അമ്മമാരുടെ നൈമിഷിക സുഖത്തിനു വേണ്ടി ജീവിതം തന്നെ ഹോമിച്ചു കളയുമ്പോൾ അവരുടെ ചോരയിൽ കുരുത്ത പിൻ തലമുറയെ ഓർക്കാൻ ഒരു നിമിഷം പാഴാക്കാൻ തുനിയാറില്ല എന്നതാണ് സത്യം.
Reviews
There are no reviews yet.