ദൃശ്യാലയമാനങ്ങൾ എന്ന ഗ്രന്ഥത്തിൽ കലകൾ, കവിത, കഥ അഭിനയം, ശാസ്ത്രം, ഭക്ഷണം, ശേഖരണ പ്രവർത്തികൾ, ജീവ ശാസ്ത്ര ആരോഗ്യ, ശാസ്ത്ര സാങ്കേതിക തുടങ്ങിയ മേഖലകളിലെ പ്രദര്ശന മത്സര തൻ പരതക്കു പ്രയോജനപ്പെടുവാൻ ഏതു പ്രായക്കാരെയും ഈ ചെറു പുസ്തകം സഹായകമാകുമെന്ന് കരുതുന്നു. ഈ മേഖലയിലെ എല്ലാ ഭാഗത്തെക്കുറിച്ചും അറിവ് ഉൾപ്പെടുത്താൻ സാധിച്ചില്ലെങ്കിലും അണ്ണാറക്കണ്ണനു തന്നാലായത് എന്ന പഴഞ്ചൊല്ല് പോലെ പോലെ പഴഞ്ചൊല്ലിൽ പാതിരില്ലാത്തതു പോലെ വിശാലമായ അറിവിന്റെ ഒരു ചെറു ദീപം തിരി തെളിയിക്കുവാൻ കഴിഞ്ഞു എന്ന് കരുതട്ടെ.
ഇന്റർനെറ്റ്, വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ WHO അഷ്ടാംഗ ഹൃദയം, സാമൂഹ്യ മാധ്യമങ്ങൾ, ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസഷൻ (മുതലായവയിലെ വിവരങ്ങളുടെ ആധികാരികതയെ അടിസ്ഥാനമാക്കിയും വിവരശേഖരണം ഈ ഉദ്യമത്തിന് സഹായകമായി. അനുഭവസമ്പത്തുകളും പരിചയങ്ങളും പുസ്തക രചനക്കു പ്രചോദന സഹായകങ്ങളായി. കഥ, കവിത, എഴുത്, ശാസ്ത്ര സാങ്കേതിക മുതലായ മേഖലകൾ ഉൾപ്പെടുത്തുവാനും സാധിച്ചു.
എല്ലാ തരത്തിലുമുള്ള പ്രായക്കാരെയും ഒരു പോലെ അറിവിന്റെ ജീവിത നന്മയിലേക്ക് തിരി തെളിയിക്കാൻ ഉപകാര പ്രദമാകും ഈ ഗ്രമ്പം എന്ന് വിശ്വസിക്കുന്നു. എന്റെ മറ്റു പുസ്തകങ്ങൾക്ക് നൽകിയ സഹകരണം പോലെ ഇതും പ്രതീക്ഷിക്കുന്നു.
എഴുത്തു വഴിയിൽ എന്നെ പ്രോത്സാഹിപ്പിച്ച് കൂട്ടുകാരെയും ഈ എഴുത്തുകൾ വായിച്ചു നേരിട്ടും ഫെയ്സ് ബുക്ക് വഴിയും മെയിൽ ചെയ്തും ഒക്കെ അഭിപ്രായങ്ങൾ അറിയിച്ചു എന്നോടൊപ്പം നിന്ന നേരിട്ടറിയാവുന്നതും അറിയാത്തവരുമായ സുഹൃത്തുക്കളെയും നന്ദിപൂർവം സ്മരിക്കുന്നു. ഈ സംരംഭത്തിന് സഹായിച്ച എന്റെ ഹൃദയ സൗഹൃതങ്ങൾക്കു വീണ്ടും നന്ദി പ്രകടമാക്കികൊണ്ടു മാതാപിതാഗുരുദൈവം എന്ന വചനത്തോടെ നിങ്ങളുടെ മുന്നിൽ സമർപ്പിക്കുന്നു ദൃശ്യാലയമാനങ്ങൾ എന്ന ഗ്രമ്പം.
Reviews
There are no reviews yet.